പോസ്റ്റുകള്‍

‘അദ്ധ്യാത്മഭാരതി’ ശ്രീ കെ. ചിന്നമ്മ- കേരളത്തിന്‍റെ അഗതിമാതാവ്

ഇമേജ്
മൈത്രേയിയും ഗാര്‍ഗ്ഗിയും സീതയും സാവിത്രിയും തുടങ്ങി അനേകം മഹിളാരത്നങ്ങള്‍ വിജയവൈജയന്തികളായ ഭാരതഭൂവിന്‍റെ തെക്കേ അറ്റത്ത് ആ സംസ്കാരത്തിന്റെ മഹിമയെ സ്വപ്രവൃത്തിയിലൂടെ ലോകത്തിനു കാണിച്ചുകൊടുത്ത ഒരു മഹതിയാണ് അദ്ധ്യാത്മഭാരതിയെന്നും അഗതിമാതാവെന്നും അറിയപ്പെട്ടെ ശ്രീമതി കെ. ചിന്നമ്മ. ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികളുടെ ശിഷ്യയായിരുന്ന ആ പുണ്യവതിയുടെ ജീവിതത്തിലൂടെ ഒന്ന് സഞ്ചരിക്കാം. ആറ്റിങ്ങല്‍ ഇടവാമഠംവീട്ടില്‍ കല്യാണിയമ്മയുടെയും വേലായുന്‍പിള്ളയുടെയും മകളായി 1058ാമാണ്ട് ധനുമാസത്തിലെ അനിഴം നക്ഷത്രത്തിലാണ് ശ്രീ ചിന്നമ്മ ഭൂജാതയായത്. ഒരു സാധാരണ കൃഷീവലകുടുംബമായിരുന്നു അത്. ആ ശിശുവിനെ വേണ്ടവിധത്തില്‍ വിദ്യാഭ്യാസം ചെയ്യിക്കത്തക്ക ചുറ്റുപാടൊന്നും ആ കുടുംബത്തിനില്ലായിരുന്നു. എങ്കിലും, പൂര്‍വ്വപുണ്യപരിപാകത്താല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ വന്നുചേരുകതന്നെ ചെയ്തു. അന്ന് ഇടവാമഠത്തിലെ ഒരംഗമായ ജാനകിയമ്മ അവര്‍ക്കു സന്താനമില്ലാതിരുന്നതിനാല്‍, ശ്രീ ചിന്നമ്മയെ പുത്രിയായി സ്വീകരിച്ച് തിരുവനന്തപുരത്തേക്കുകൊണ്ടുപോകുകയാണ് ചെയ്തത്. ഭാഗ്യവതിയായ ചിന്നമ്മ ശ്രദ്ധയോടും താല്പര്യത്തോടുംകൂടി വിദ്യാഭ്യാസരംഗത്തു പ്രവേശിച്...

കൃത്യമായ രോഗ നിർണയം. ശാസ്ത്രീയമായ ഔഷധ നിർദേശം.

ഇമേജ്
ഇതിനൊക്കെ മേൽ, കാണുന്ന ശരീരത്തിന്റെ സീമകൾ ഒക്കെ കടന്നു സഞ്ചരിക്കുന്ന, ആധിയും, വ്യാധിയും മഥിക്കുന്ന ഒരു മനസ്സാണ് തന്റെ മുന്നിലിരിക്കുന്ന രോഗി എന്ന് മനസ്സിലാക്കുവാനും, ഒരു മൃദു സ്പർശം പോലെ ആ മനസ്സിനെ തലോടി, അവനിൽ ശുഭപ്രതീക്ഷകൾ നിറച്ചു മരുന്നിനു മേൽ തന്റെ സമീപനം കൊണ്ട് രോഗിയെ ചികിൽസിക്കുക, ചുരുക്കം ചില ഡോക്റ്റർ മാർ അങ്ങനെ ആണ്, ദേവതുല്യർ ആണ്, ഇവർ രോഗികൾക്ക്....... ഇത്തരം ഒരു ഡോക്ടറെ ചോദിച്ചാൽ ആദ്യം എന്റെ മനസ്സിൽ ഓടി എത്തുന്ന പേര്, ഡോ. എസ്. ആർ. ചന്ദ്ര എന്നതായിരിക്കും. നല്ല ഒരു പങ്കു ആലപ്പുഴക്കാർക്കും അങ്ങനെ തന്നെ എന്ന് എനിക്ക് തോന്നുന്നു. 90 കളിൽ തുടങ്ങി 2004 വരെ ആലപ്പുഴ മെഡിക്കൽ കോളേജ് ന്യുറോളജി വിഭാഗത്തിൽ സേവന മനുഷ്ഠിച്ച, പിന്നീട്, തിരുവനന്തപുരം മെഡിക്കൽ കോളേജിലും, തുടർന്ന് ബാൻഗ്ലൂർ നിംഹാൻസിലും ജോലി നോക്കിയിരുന്ന ഡോക്റ്ററെ പറ്റി, അവരുടെ സേവനത്തിന്റെ മഹത്വത്തെ പറ്റി ധാരാളം സംഭവങ്ങൾ, കഥകൾ പലർക്കും പറയാനുണ്ട്. ഇത്തരം നന്മയുള്ള മനുഷ്യരെ പരിചയപ്പെടുത്തുവാനുള്ള എന്റെ ഈ എളിയ ശ്രമത്തിൽ, ഇത്തരം കഥകൾക്കല്ല, ഇന്നും ഇവർ തുടർന്ന് പോരുന്ന സേവനങ്ങൾ അല്ലെ പരിചയപ്പെടുത്തേണ്ടത്.. എസ്. ആർ. ചന്ദ്ര എന്...