കൃത്യമായ രോഗ നിർണയം. ശാസ്ത്രീയമായ ഔഷധ നിർദേശം.

ഇതിനൊക്കെ മേൽ, കാണുന്ന ശരീരത്തിന്റെ സീമകൾ ഒക്കെ കടന്നു സഞ്ചരിക്കുന്ന, ആധിയും, വ്യാധിയും മഥിക്കുന്ന ഒരു മനസ്സാണ് തന്റെ മുന്നിലിരിക്കുന്ന രോഗി എന്ന് മനസ്സിലാക്കുവാനും, ഒരു മൃദു സ്പർശം പോലെ ആ മനസ്സിനെ തലോടി, അവനിൽ ശുഭപ്രതീക്ഷകൾ നിറച്ചു മരുന്നിനു മേൽ തന്റെ സമീപനം കൊണ്ട് രോഗിയെ ചികിൽസിക്കുക, ചുരുക്കം ചില ഡോക്റ്റർ മാർ അങ്ങനെ ആണ്, ദേവതുല്യർ ആണ്, ഇവർ രോഗികൾക്ക്....... ഇത്തരം ഒരു ഡോക്ടറെ ചോദിച്ചാൽ ആദ്യം എന്റെ മനസ്സിൽ ഓടി എത്തുന്ന പേര്, ഡോ. എസ്. ആർ. ചന്ദ്ര എന്നതായിരിക്കും. നല്ല ഒരു പങ്കു ആലപ്പുഴക്കാർക്കും അങ്ങനെ തന്നെ എന്ന് എനിക്ക് തോന്നുന്നു. 90 കളിൽ തുടങ്ങി 2004 വരെ ആലപ്പുഴ മെഡിക്കൽ കോളേജ് ന്യുറോളജി വിഭാഗത്തിൽ സേവന മനുഷ്ഠിച്ച, പിന്നീട്, തിരുവനന്തപുരം മെഡിക്കൽ കോളേജിലും, തുടർന്ന് ബാൻഗ്ലൂർ നിംഹാൻസിലും ജോലി നോക്കിയിരുന്ന ഡോക്റ്ററെ പറ്റി, അവരുടെ സേവനത്തിന്റെ മഹത്വത്തെ പറ്റി ധാരാളം സംഭവങ്ങൾ, കഥകൾ പലർക്കും പറയാനുണ്ട്. ഇത്തരം നന്മയുള്ള മനുഷ്യരെ പരിചയപ്പെടുത്തുവാനുള്ള എന്റെ ഈ എളിയ ശ്രമത്തിൽ, ഇത്തരം കഥകൾക്കല്ല, ഇന്നും ഇവർ തുടർന്ന് പോരുന്ന സേവനങ്ങൾ അല്ലെ പരിചയപ്പെടുത്തേണ്ടത്..
എസ്. ആർ. ചന്ദ്ര എന്ന വേഷത്തിലും, പെരുമാറ്റത്തിലും എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന ചികിത്സാ മേഖലയിൽ ഔന്നത്യത്തിന്റെ മേൽ തലങ്ങളിൽ നിൽക്കുന്ന ഭിഷഗ്വര, ഇന്നും സേവന സന്നദ്ധ ആണ്.. സേവനം മുഖമുദ്ര ആക്കിയ "തിരുവനന്തപുരം ശ്രീ രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ" ഞായർ ഒഴികെ ഉള്ള എല്ലാ ദിവസങ്ങളിലും ഡോക്റ്റർ ഈ ആശുപത്രിയിൽ ഉണ്ട്..

അഭിപ്രായങ്ങള്‍